കാൻപുരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഡിഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ കാൻപുരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഡിഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ലക്നൗവിൽനിന്ന് 150 കിലോമീറ്റർ അകലെ ബികാരു ഗ്രാമത്തില്‍ ക്രിമിനൽ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയപ്പോ‍ഴാണ് സംഭവം നടന്നത്.

ഡപ്യൂട്ടി സൂപ്രണ്ട്, മൂന്ന് എസ്ഐമാർ, നാലു കോൺസ്റ്റബിൾമാർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകൾ ഒളിഞ്ഞിരുന്നു തങ്ങളെ വെടിവച്ചുവെന്ന് കാൻപുർ പൊലീസ് മേധാവി ദിനേഷ് കുമാർ പറഞ്ഞു.

60 ഓളം കേസുകളാണ് വികാസ് ദുബെ എന്നയാള്‍ക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പിടികൂടാനാണ് മൂന്നു സ്റ്റേഷനുകളിലെ പൊലീസുകാരുള്‍പ്പെടുന്ന സംഘം ബികാരുവിലെത്തിയത്. എന്നാല്‍ സ്ഥലത്ത് ഒളിച്ചിരുന്ന ക്രിമിനൽ സംഘം പൊലീസുകാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

ഇവര്‍ ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തടഞ്ഞിരുന്നുവെന്നും സാഹസികമായാണ് പൊലീസ് അവിടെ എത്തിയതെന്നും യുപി ഡിജിപി എച്ച്.സി.അശ്വതി പറഞ്ഞു.

പൊലീസെത്തിയപ്പോള്‍ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ഒളിച്ചിരുന്നാണ് സംഘം വെടിയുതിര്‍ത്തത്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News