വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍; ശബ്ദരേഖ കെെരളി ന്യൂസിന്

ഉന്നയിച്ച ആരോപണത്തില്‍ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആരോപണം തെറ്റായിരുന്നു എന്ന് മെൈുബെയിലെ കമ്പനി ഉടമയോടു പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മുമ്പും പല ആരോപണങ്ങളും ചെന്നിത്തല പിന്നീട് പിന്‍വലിച്ചിരുന്നു. ആരോ വന്നുപറഞ്ഞതനുസരിച്ചാണ് ആരോപണം ഉന്നയിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്.

തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണമാണ് തെറ്റെന്നു ചെന്നിത്തല ഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നത്.

ആശാപുര ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സിഇഒയോടാണ് വ്യാജ അഴിമതി ഖേദപ്രകടനം നടത്തിയത്. ചിലര്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് താന്‍ ആരോപണം ഉന്നയിച്ചത് എന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

വ്യാജ അഴിമതി ആരോപണത്തില്‍ ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍ പിന്നീട് കൈരളി ന്യൂസില്‍ സ്ഥിരീകരിച്ചു.

തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ ഖനനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും സന്തോഷ് മേനോന്‍ പറഞ്ഞു.

കേരളത്തില്‍ ഒരു വ്യവസായവുമില്ലാത്ത കമ്പനിയാണ് തന്റേതെന്നും എന്നിട്ടും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും സന്തോഷ് മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News