ബ്ലാക്ക് മെയില്‍ കേസ്; ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ച് അന്വേഷണം; കേസില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം; ടിക് ടോക് താരത്തിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി കമീഷണര്‍ വിജയ് സാഖറെ.

ഷംനയുടെ വീട്ടിലെത്തിയ നിര്‍മ്മാതാവിനെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു. വിവാഹ തട്ടിപ്പ് സംഘം എത്തിയതിനു ശേഷം നിര്‍മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു.

വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കും. നിര്‍മ്മാതാവിനെ നേരത്തെയും അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു.

കേസില്‍ മൂന്നു പേരെക്കൂടി പിടികൂടാനുണ്ട്. കേസില്‍ ചില സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം വ്യക്തമായെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ടിക് ടോക് താരം യാസിറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയാണ്.

ഇയാളുടെ ഫോട്ടോ വെച്ചാണ് സംഘം വിവാഹ തട്ടിപ്പിന് ശ്രമിച്ചത്. യാസിറിന്റെ ഫോട്ടോ കാണിച്ച് റഫീക്കായിരുന്നു ഷംനയോട് ഫോണില്‍ സംസാരിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News