4000 രൂപയുടെ ബില്ല് അടച്ചില്ല; സ്വകാര്യ ആശുപത്രി അധികൃതര്‍ രോഗിയെ അടിച്ചു കൊന്നു

ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് 4000 രൂപയുടെ ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ 44 കാരനായ രോഗിയെ ജീവനക്കാര്‍ അടിച്ചു കൊന്നത്. അലിഗഡ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമത്തില്‍ നിന്നുള്ള സുല്‍ത്താന്‍ ഖാനാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. രോഗിയുടെ ബന്ധുക്കളാണ് കൊലപാതകം പൊലീസിനെ അറിയിച്ചത്.

വ്യാഴാഴ്ച സുല്‍ത്താന്‍ ഖാന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ ചെലവ് വഹിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഇവിടെ ചികിത്സിക്കുകയുള്ളൂ എന്ന് ബന്ധുക്കള്‍ ആശുപത്രി ജിവനക്കാരെ അറിയിച്ചു. ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാല്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു.

ബില്ല് അനുസരിച്ച് അടക്കേണ്ടിയിരുന്ന 3783 രൂപ ആദ്യം നല്‍കിയെന്നും എന്നാല്‍ ആശുപത്രി സന്ദര്‍ശിച്ചതിന് 4000 രൂപ കൂടി കൗണ്ടറില്‍ അടയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌കാനിംഗ് നടത്താതെ തന്നെ ഇവര്‍ നാലായിരം രൂപ ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടു.

200 രൂപ ഇതിനായി ആദ്യം തന്നെ അടച്ചിരുന്നുവെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിപ്പോകുംവഴി ആശുപത്രി ജീവനക്കാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പ്രഹരമേറ്റ ഖാന്‍ മരിക്കുകയും ചെയ്തു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ പരിശോധിച്ചു. രോഗിയുടെ ബന്ധുക്കളുമായി ആശുപത്രി ജീവനക്കാര്‍ കലഹിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി അലിഗഢ് എസ് പി അഭിഷേക് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News