സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വലിയ വെല്ലുവിളികള്‍ക്കിടയിലും സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുന്നു. അവരുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്. ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. രാജ്യം മുഴുവന്‍ അവരില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്. രാജ്യത്തെ സംരക്ഷിക്കാന്‍ എന്തു ത്യാഗത്തിനും നമ്മള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രുക്കളെ സൈന്യം പാഠം പഠിപ്പിച്ചു. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here