ഒടിടി റിലീസിനൊരുങ്ങി വിപിന്‍ ആറ്റ്‌ലീയുടെ മ്യൂസിക്കല്‍ ചെയര്‍

കൊവിഡ് മഹാമാരി മലയാള സിനിമാ മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മാറി വരുന്ന സമയമാണ്. പരിമിത സാഹചര്യങ്ങളില്‍ പല സിനിമകളും ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.

വലുതും ചെറുതുമായ നിരവധി സിനിമകള്‍ അനൗണ്‍സ് ചെയ്തിട്ടുമുണ്ട്. എന്നിരുന്നാലും തിയറ്ററുകളില്‍ സിനിമ ആസ്വദിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള റിലീസിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്‌ലീയുടെ മ്യൂസിക്കല്‍ ചെയര്‍ ആണ് അടുത്ത ഒടിടി റിലീസായി എത്തുന്നത്. സ്‌പൈറോഗിറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാര്‍ട്ടിനുള്ളതിനാല്‍ മരണഭയം എപ്പോഴും മാര്‍ട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാര്‍ട്ടിന്റെ യാത്രയാണ് മ്യൂസിക്കല്‍ ചെയറിന്റെ പ്രമേയം.

മെയിന്‍ സ്ട്രീം ടിവി ആപ്പിലൂടെ ലോകത്തിന്റെ ഏതുകോണിലിരുന്നും റിലീസ് നിങ്ങള്‍ക്ക് ആസ്വദിക്കാം. മൊബൈല്‍,ടാബ് ,ലാപ്‌ടോപ്പ് ,സ്മാര്‍ട്ട് ടീവി വഴി കുടുംബത്തോടൊപ്പം വീട്ടില്‍ ഇരുന്നു കാണാന്‍ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. സിനിമയുടെ തനത് ഭംഗി നിലനിര്‍ത്താന്‍ നാല്‍പ്പതു രൂപയ്ക്ക് ഡിജിറ്റല്‍ ടിക്കറ്റ് വഴിയാകും സിനിമ കാണാന്‍ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ 2 അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ സിനിമ ആസ്വദിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News