ചെവി വേദനയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘ്പരിവാറുകാരനായ ഡോക്ടര്‍ അറസ്റ്റില്‍; ഇയാള്‍ക്കെതിരെ മുന്‍പും നിരവധി സ്ത്രീകളുടെ പരാതി

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍.

മലപ്പട്ടം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം എസ്.എം.സി.ക്ലിനിക്കിലെ ഡോക്ടര്‍ പ്രശാന്ത് നായ്ക്കിനെ അറസ്റ്റ് ചെയ്തത്.സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ സജീവ പ്രവര്‍ത്തകനാണ് ഡോക്ടര്‍ പ്രശാന്ത് നായിക്.

ചെവി വേദനയെ തുടര്‍ന്ന് ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു യുവതി.ചെവിയില്‍ തുള്ളി മരുന്ന് ഒഴിച്ഛ് ക്‌ളീന്‍ ചെയ്യുന്നതിനിടെ ഡോക്ടര്‍ പ്രശാന്ത് നായിക് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തുടര്‍ന്ന് യുവതിയെ കടന്നു പിടിച്ച് മനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.ബഹളം വച്ച് ഇറങ്ങിയോടി യുവതി പുറത്തുണ്ടായിരുന്ന ഭര്‍ത്താവിനോട് വിവരം പറഞ്ഞു.ചോദ്യം ചെയ്യാന്‍ എത്തിയ ഭര്‍ത്താവിനെ ഡോക്ടര്‍ കയ്യേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് എടുത്ത ശ്രീകണ്ടപുറം പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു.പ്രതിയായ ഡോക്ടര്‍ക്ക് എതിരെ കര്‍ശന നിയമ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി.സംഘപരിവാര്‍ അനുകൂല സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാണ് ഡോക്ടര്‍ പ്രശാന്ത് നായിക്.വിവിധ സംഘടനകളില്‍ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്.നേരത്തെയും ഡോക്ടര്‍ക്ക് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News