രോഗികളല്ല രോഗമാണ് ശത്രുവെന്ന് പൊതുജനങ്ങള്‍ മനസിലാക്കി പെരുമാറണം: മുഖ്യമന്ത്രി

കൊവിഡ്-19 നെ സംസ്ഥാനം ഫലപ്രദമായി പ്രതിരോധിക്കുമ്പോ‍ഴും സംസ്ഥാനത്തിന്‍റെ യശസ്സിനെ കളങ്കപ്പെടുത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് ദുഖകരമാണ്. ഇത് തിരുത്താന്‍ ക‍ഴിയണമെന്നും രോഗികളല്ല രോഗമാണ് നമ്മുടെ ശത്രുവെന്ന് മനസിലാക്കി പൊതുജനങ്ങള്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ക‍ഴിഞ്ഞ ദിവസം സംസ്ഥാനത്ത് ദുരനുഭവങ്ങളുണ്ടായി. ക്വാറന്‍റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി.

കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്‍റീൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു.

ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News