കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ ദിനമചാരിച്ചു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ ദിനമചാരിച്ചു. സിഐടിയു, ഐഎൻടിയുസി തുടങ്ങി പത്തോളം തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആസാം, ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലാളികൾ കേന്ദ്ര സർക്കാരിനെതിരെ അണി നിരന്നു. ദില്ലിയിൽ തൊഴിൽ മന്ത്രാലയത്തിന് മുന്നിൽ യൂണിയനുകളുടെ സംയുക്തമായി ധർണ നടത്തി.

കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകൾ ചൂണ്ടികാട്ടുന്നു.

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു. എല്ലാ മേഖലയിലും സ്വകാര്യവൽക്കരണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നു. തൊഴിൽ നിയമങ്ങൾ വ്യാപകമായി റദ്ദാക്കുന്നുവെന്നും യൂണിയനുകൾ ചൂണ്ടി കാട്ടി.

ജനദ്രോഹ നടപടികളിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടു പത്തു തൊഴിലാളി യൂണിയനുകളാണ് പ്രതിഷേധ ദിനത്തിന് ആഹ്വനം ചെയ്തത്.

ഇതിന്റെ ഭാഗമായി ദില്ലിയിൽ തൊഴിൽ മന്ത്രാലയത്തിന് മുന്നിൽ സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, തുടങ്ങിയ പത്തോളം സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തി. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ അടക്കമുള്ളവർ ധർണയിൽ സംസാരിച്ചു.

ആസാം, ത്രിപുര, പശ്ചിമ ബംഗാൾ, തെലുങ്കാന, ആന്ധ്രാ തുടങ്ങി മുഴുവൻ സംസ്ഥാങ്ങളിലും തൊഴിലാളികൾ കേന്ദ്ര സർക്കാരിനെതിരെ അണി നിരന്നു. ഖനി സ്വകാര്യ വൽക്കരണത്തിനെതിരെ ഖനി തൊഴിലാളികളും സമരത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here