കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി

കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി. നീറ്റ് സെപ്റ്റംബർ 13നും ജെ.ഇ.ഇ മെയിൻസ് സെപ്റ്റംബർ 1മുതൽ ആറ് വരെയും നടക്കും. ജൂലൈ 26ന് നടത്താൻ തീരുമാനിച്ച നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചത്.

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു. ആഗസ്റ്റിൽ നടത്താൻ തീരുമാനിച്ച പരീക്ഷ സെപ്റ്റംബർ 27നാണ് നടക്കുക.

വിദ്യാർത്ഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക് പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കായി 16 ലക്ഷതോളം വിദ്യാർത്ഥികളാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here