തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടയിൻമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് കൂടുതല്‍ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.

പുതിയ കണ്ടയിൻമെൻ്റ് സോണുകള്‍;

(1) നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക് (2) ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര (3) പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വാണ്യകോട് (4) പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണവ.

കൂടാതെ നിലവിൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള(1) ആറ്റുകാൽ (വാർഡ് – 70 ), (2) കുരിയാത്തി (വാർഡ് – 73), (3), കളിപ്പാൻ കുളം (വാർഡ് – 69) (4) മണക്കാട് (വാർഡ് – 72), (5) തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48) ടാഗോർ റോഡ്, (6) മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി തുടരുമെന്നും അറിയിപ്പുണ്ട്.

ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here