രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷതോട്‌ അടുക്കുന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 4329 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ദില്ലിയിൽ ഒറ്റ ദിവസത്തിനുള്ളിൽ 2520 പേരിൽ രോഗം സ്ഥിരീകരിച്ചു. 59 പേർ മരിച്ചു.

മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 1372 പേരിൽ രോഗം സ്ഥിരീകരിച്ചു. 73 പേർ മരിച്ചു. ഹരിയാനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 494 പേരിൽ പുതിയതായി രോഗം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News