ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് കേന്ദ്രം അവസാനിപ്പിച്ചു; തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ

ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ.കടൽ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന ഇറ്റലി സർക്കാരിന്റെ വാദം അന്താരാഷ്ട്ര ട്രിബ്യൂണൽ അംഗീകരിച്ചുവെന്ന് ഇറ്റലി മാധ്യമങൾ റിപ്പോർട്ട് ചെയ്തു.അതേ സമയം ഇന്ത്യൻ അനീതിക്കെതിരായ വിജയമെന്ന് മാസിമിലാനൊ ഫെയിസ് ബുക്കിൽ കുറിച്ചു.


8 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നീതി ലഭിച്ചതെന്ന് ഇറ്റലി വിദേശകാര്യമന്ത്രി ഡിമായുടെ വാർത്താ കുറിപ്പിൽ പറയുന്നു.ഇന്ത്യൻ മത്സ്യ തൊഴിലാളികൾ കൊല്ലപ്പെട്ടതിൽ ദുഃഖമുണ്ട്, നഷ്ടപരിഹാരമെന്ന കോടതി നിർദ്ദേശത്തെ അംഗീകരിക്കുന്നു.

അതേ സമയം ഇന്ത്യയുടെ അതിർത്ഥിക്കുള്ളിൽവെച്ചാണ് വെടി ഉതിർത്തതെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിച്ചില്ല. എന്നാൽ അന്താരാഷ്ട്ര കപ്പൽ ചാനലിലാണ് സംഭവം നടന്നതെന്നും കടൽകൊള്ളകാരാണെന്ന് തെറ്റിദ്ധരിച്ചാണ് മത്സബന്ധന ബോട്ടിനു നേരെ വെടി ഉതിർത്തതുമെന്ന ഇറ്റലിയുടെ വാദം ട്രിബ്യൂണൽ ശരിവെക്കുകയായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങൾ റിപ്പോർട്ട് ചെയ്തു.റിപ്പബ്ലിക്കാ എന്ന പത്രം വിജയം ഇറ്റലിക്ക് എന്നാണ് ഈ വാർത്തക്ക് നൽകിയ തലക്കെട്ട്.

ലത്തപുഞ്ചിരിയോടെ മാസിമിലിയാനൊ ലത്തോറെയും സാൽവത്തോർഗിരോണും എന്ന കുറിപ്പോടെ പ്രതികളുടെ ചിത്രങളും നൽകീട്ടുണ്ട്. ഇന്ത്യൻ അനീതിക്കെതിരായ വിജയമെന്ന് ഒരു മാസം മുമ്പ് പുനർവിവാഹിതനായ മാസിമിലാനൊ തന്റെ ഫെയിസ് ബുക്കിൽ കുറിച്ച് ആഘോഷിച്ചത് ഇന്ത്യയോടുള്ള വെല്ലുവിളിയായി.

ചുരുക്കം പറഞ്ഞാൽ യുപിഎ സർക്കാരും തുടർന്നുവന്ന മോദി സർക്കാരും ഇന്ത്യക്ക് നീതി നേടിതരുന്നതിൽ പരാജയപ്പെട്ടൊ എന്ന സംശയമാണ് ഉയരുന്നത്.

അതേസമയം കടൽക്കൊല കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സ‍ർക്കാർ തീരുമാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയുടെ തീർപ്പ് അംഗീകരിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ല എന്ന ഉത്തരവിനെതിരെ അപ്പീൽ സാധ്യതയില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യയിലെ കോടതികൾക്ക് ആവില്ലെന്ന ഇറ്റലിയുടെ വാദം അന്താരാഷ്ട്ര തർക്കപരിഹാര കോടതി അംഗീകരിച്ചിരുന്നു.

നാവികരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തതിന് അംഗീകാരം നൽകിയെങ്കിലും ഇവർക്ക് നയതന്ത്ര പരിരക്ഷയുണ്ട് എന്ന് കോടതി വിധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel