പാലക്കാട് അട്ടപ്പാടിയിൽ കുട്ടി കൊമ്പൻ ദുരൂഹ സാചര്യത്തിൽ ചെരിഞ്ഞു.
ഷോളയൂരിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു ആന. വായിൽ മുറിവ് സംഭവിച്ച് നീര് വന്ന നിലയിലായിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് 4 വയസ്സുള്ള കുട്ടി കൊമ്പൻ ജനവാസ മേഖലയിലെത്തിയത്. വായിൽ മുറിവ് വന്ന നിലയിലുള്ള ആന ഭക്ഷണം കഴിക്കാതെ നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മറിഞ്ഞു വീണ ആന അർദ്ധരാത്രിയോടെ ചെരിയുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആനയുടെ വായിൽ മുറിവുണ്ടായതെങ്ങനെയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാവൂ. ആനയ്ക്ക് പരുക്കേറ്റതിന് പിന്നിൽ മനുഷ്യരുടെ ഇടപെടലുണ്ടോ എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.
മെയ് 27 ന് മണ്ണാർക്കാട് അമ്പലപ്പാറയിൽ പന്നിപ്പടക്കം കഴിഞ്ഞ് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടക്കുന്നതിനിടെയാണ് അട്ടപ്പാടിയിൽ ദുരൂഹ സാഹചര്യത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞത്. അമ്പലപ്പാറ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മുഖ്യ പ്രതികളായ എസ്റേററ്റ് ഉടമകളായ ഒന്നും രണ്ടും പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Get real time update about this post categories directly on your device, subscribe now.