തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല; പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരവാസികള്‍ സ്വാതന്ത്ര്യം ലഭിച്ചത് പോലെയാണ് പെരുമാറുന്നത്. പട്ടണങ്ങളിലേക്കാള്‍ ജാഗ്രത തീരദേശങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.

കടകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മാനദണ്ഡം പാലിക്കാത്ത കടകളെ തുറക്കാന്‍ അനുവദിക്കില്ല. അവയുടെ ലെെസന്‍സ് റദ്ദാക്കും. ചാലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പോലുള്ള നിയന്ത്രണങ്ങള്‍ എല്ലാ മാര്‍ക്കറ്റുകളിലും ഏര്‍പ്പെടുത്തും. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നഗരവാസികള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടുകാര്‍ക്കോ എ ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ കൊവിഡില്ല. ആയതിനാല്‍ സമരക്കാരില്‍ നിന്നാകും രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ അനാവശ്യ സമരങ്ങള്‍ ഒ‍ഴിവാക്കണമെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പൊലീസുകാര്‍ സമരക്കാരുടെ അടുത്തേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News