
സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമണ്‍ കളക്ടീവ് ഇന്‍ സിനിമ)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സംവിധായക അറിയിച്ചത്.
വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളാലാണ് ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് സംവിധായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഡബ്ല്യൂസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണമെന്നും വിധു വിന്‍സെന്‍റ് പറയുന്നു.
സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ ശ്രമങ്ങൾക്ക് പിന്തുണയും ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്ന് ആശംസയും നേർന്നാണ് വിധു വിന്‍സെന്‍റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മലയാളത്തിലെ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ 2017ലാണ് സിനിമ രംഗത്തെ സ്ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി വിമെൻ ഇൻ കലക്ടീവ് രൂപീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here