ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിലെടുത്തു

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്‍റെയും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെയും മിന്നല്‍ പരിശോധന. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. നിയമലംഘനം തുടര്‍ന്നാല്‍ മാര്‍ക്കറ്റ് പൂട്ടേണ്ടി വരുമെന്ന് ഡിസിപി ജി പൂങ്കു‍ഴലി വ്യക്തമാക്കി.

കൊച്ചി ഡിസിപി ജി പൂങ്കു‍ഴലിയുടെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് രാവിലെ അഞ്ച് മണി മുതല്‍ ഒന്നര മണിക്കൂര്‍ നീണ്ട പരിശോധ നടത്തിയത്. പരിശോധനയില്‍ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവരുമായ ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു. മാര്‍ക്കറ്റില്‍ കോവിഡ് മാനദണ്ഡള്‍ പാലിക്കാതെയാണ് വില്‍പ്പനയെന്ന് കണ്ടെത്തി.

വരും ദിവസങ്ങളില്‍ ഈ നില തുടര്‍ന്നാല്‍ മാര്‍ക്കറ്റ് പൂട്ടേണ്ടി വരുമെന്ന് ഡിസിപി ജി പൂങ്കു‍ഴലി പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ കട അടച്ചുപൂട്ടുക മാത്രമല്ല, ലൈസന്‍സും റദ്ദാക്കും. മൊത്തക്കച്ചവര്‍ക്കാര്‍ക്ക് ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും ഡിസിപി പറഞ്ഞു. തമി‍ഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമടക്കം അന്യസംസ്ഥാനത്ത് നിന്നും മത്സ്യങ്ങള്‍ എത്തുന്ന മാര്‍ക്കറ്റ് കൂടിയാണ് ചമ്പക്കര മാര്‍ക്കറ്റ്.

ഇവിടെയാണ് യാതൊരു സാമൂഹിക അകലവും പാലിക്കാതെ ആളുകള്‍ തടിച്ചുകൂടുന്നത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ ജില്ലയിലെ എറണാകുളം, തോപ്പുംപടി, ആലുവ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

ചെല്ലാനം ഹാര്‍ബറും ഇന്നലെ അടച്ചു. എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം മൂലമുളള കേസുകളും വര്‍ദ്ധിച്ചതോടെയാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News