ടി കെ ഹംസ പാടുന്നു; വാരിയം കുന്നത്തു വീരാ.. ഏറനാട്ടിന്‍ ധീരാ; കാണാം കേരള എക്സ്പ്രസ്

1921ല്‍ നടന്ന ഐതിഹാസികമായ കര്‍ഷക സ്വാന്ത്ര്യസമരത്തിന്‍റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് കേരളം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ആ അധ്യായങ്ങള്‍ മറിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് തിളച്ചുമറിയുന്ന ഗാനമാണ് കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ഏറനാടന്‍ ധീരമക്കള്‍.

വാരിയം കുന്നത്തും ആലിമുസ്ല്യാരും ഉള്‍പ്പെടെ മാപ്പിള പോരാളികളെ കൊന്നു തള്ളിയ പൊലീസ് സുപ്രണ്ട് ഹിച്ച്ക്കോക്കിന് സ്മാരകം പണിയാനുള്ള നീക്കത്തിനെതിരെ 1944ല്‍ കൊണ്ടോട്ടിയില്‍ നിന്ന് ജാഥ നടത്തിയ വിപ്ലവകാരിയാണ് കമ്പളത്ത് ഗോവിന്ദന്‍ നായര്‍. ‘ഏറനാട്ടിൻ ധീരമക്കൾ’ എന്ന ഗാനം പോരാട്ടത്തിന് ഊര്‍ജ്ജം പകരാനെ‍ഴുതിയ വരികളാണ്.

”അന്നിരുപത്തിയോന്നില്‍നമ്മള്‍ ഇമ്മലയാളത്തില് ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്” എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മഹത്തായ ആ പോരാട്ടത്തിന്‍റെ ഓര്‍മ്മയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഇവിടെ കമ്മ്യൂണിസ്റ്റ് നേതാവ് ടികെ ഹംസ.

കാണാം കേരള എക്സ്പ്രസ് ചുവടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News