4 വർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ ജോലി; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ നിയമനം നൽകി സംസ്ഥാന സർക്കാർ. 1947ഒഴിവിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ പൊലീസ്‌ ഓഫീസർമാരായി നിയമനം ലഭിച്ചവരുടെ എണ്ണം13,053 ആകും

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പുരുഷ വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക് നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി അയച്ചുകൊണ്ടിരിക്കുകയാണ്‌.

ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ പൊലീസ്‌ ഓഫീസർമാരായി നിയമനം ലഭിച്ചവർ 13,053 ആകും. ചൊവ്വാഴ്‌ച‌ അവസാനിച്ചതുൾപ്പെടെ മൂന്ന്‌ റാങ്ക്‌ പട്ടികയിൽനിന്നാണ്‌ ഇത്രയുംപേർക്ക്‌ നിയമനം നൽകിയത്‌.

വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരുടെ 413 ഒഴിവും സ്‌പെഷ്യൽ റിക്രൂട്‌മെന്റ്‌ വഴി നികത്താനുള്ള എസ്‌സി എസ്‌ടി വിഭാഗത്തിന്റെ 452 ഒഴിവും പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു‌. രണ്ടിന്റെയും റാങ്ക്‌ പട്ടിക തയ്യാറായാലുടൻ നിയമനം നടത്താനാണ് തീരുമാനം.

ചൊവ്വാഴ്‌ച കാലാവധി അവസാനിച്ച റാങ്ക്‌ ലിസ്റ്റിൽനിന്നു മാത്രം ഏഴ്‌ ബറ്റാലിയനിൽ 5629 പേരുടെ ഒഴിവ്‌‌ റിപ്പോർട്ട്‌ ചെയ്‌തു‌. ഇതിൽ 3682 പേർക്ക്‌ നിയമന ഉത്തരവ്‌ നൽകി. ഇതിൽ പരിശീലനം പൂർത്തിയാക്കിയവരും തുടരുന്നവരുമുണ്ട്‌.

ചൊവ്വാഴ്‌ച അർധരാത്രിവരെ റിപ്പോർട്ട്‌ ചെയ്‌ത 1947 പേരുടെ നിയമന ശുപാർശ അയച്ചുതുടങ്ങി‌. കായികം, സമാശ്വാസ തൊഴിൽ എന്നീ വിഭാഗങ്ങളിലായി 92 പേർക്കും നിയമനം നൽകി.

2018 ജനുവരി 11 കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 5667 പേർക്കും വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 800 പേർക്കുമാണ്‌ നിയമനം നൽകി‌യത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News