രാജ്യത്താകെ 6,48,315 കൊവിഡ് രോഗികള്‍; 24 മണിക്കൂറിൽ 22,771 രോഗികൾ

രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 2,35,433 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത് .

അതേസമയം ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News