
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാര്‍ ചങ്ങമ്പുഴയുടെ മകൻ ശ്രീദേവൻ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. 15 വയസ്സായിരുന്നു.
തൃശൂർ എരവിമംഗലത്ത് മാതാവിൻ്റെ വീട്ടിൽ വച്ചാണ് അപകടം. വീടിൻ്റെ മുകളിലെ നിലയിൽ ബോക്സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചു കൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു.
എം ജി യുണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് അദ്ധ്യാപകനാണ് ഹരികുമാർ. മാതാവ് ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here