അങ്കമാലിയിൽ അച്ഛൻ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിൻ്റെ ഡിസ്ച്ചാർജ് നടപടി പൂർത്തിയായി. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെയാണ് തിരിച്ചു പോകുന്നത്.

നിലവില്‍ അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്കാണ് മാറ്റുന്നത്. കുഞ്ഞിന്‍റെ അച്ഛനൊപ്പം തുടരാന്‍ താല്പര്യമെന്നും തിരികെ സ്വദേശമായ നേപ്പാളിലേക്ക് പോകണമെന്നുമാണ് കുഞ്ഞിന്‍റെ അമ്മ പറഞ്ഞത്.

ഇതനുസരിച്ച് നേപ്പാളിലേക്ക് തിരിച്ചുപോകുന്നത് വരെയുള്ള സംരക്ഷണം ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും ഒരുക്കും. നേപ്പാളിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള സഹായവും ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News