കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി.


ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും നടത്തിയത്. ഇടുക്കി ശാന്തൻപാറ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ‍രാജാപ്പാറയിൽ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടന്നത്. നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് സൂചന.

പുതിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്. അന്യംസംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News