മുംബൈയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

താനെ ജില്ലയിൽ അംബർനാഥിൽ താമസിക്കുന്ന ഗീത മോഹൻദാസ് കോവിഡ് ബാധിച്ചു മരിച്ചു. ആംബർനാഥിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താനെയിലെ മുൻസിപ്പാലിറ്റി ആശുപത്രിയിൽ ഇന്നലെ രാത്രി കൊണ്ടു പോകുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 50 വയസ്സായിരുന്നു പ്രായം.

അംബർനാഥ് എസ് എൻ ഡി പി ശാഖ മെമ്പറാണ് ഗീത മോഹൻദാസ്. അംബർനാഥ്‌ വെസ്റ്റിൽ വാഡ്‌വയിലുള്ള ഡെയ്സി ഗാർഡിനിലാണ് താമസം. ഇവരുടെ 26 വയസ്സുള്ള മകനും കോവിഡ് സ്ഥിരീകരിച്ചിരിക്കയാണ്. മകന് രാവിലെ മുതൽ ശ്വാസതടസ്സം അനുഭവപ്പെത്തതിനെ തുടർന്ന് മുനിസിപ്പൽ ആശുപത്രിയിൽ നിന്നും മുളുണ്ട് പ്ലാറ്റിനം ആശുപത്രിയിലേക്ക് മാറ്റി.

അമ്മ നഷ്ടപ്പെട്ട വ്യസനവും യുവാവിനെ വല്ലാതെ അലട്ടിയിരിക്കയാണ്. മകനെ ആശ്വസിപ്പിക്കുവാനോ അവസാനമായി സഹധർമ്മിണിയെ ഒരു നോക്ക് കാണുവാനോ കഴിയാതെ വിഷമിച്ചിരുന്ന മോഹൻദാസിനെ പ്രദേശത്തെ സാമൂഹിക പ്രവർത്തകരാണ് സമാധാനിപ്പിക്കുന്നത്.

നിനച്ചിരിക്കാതെ തകിടം മറിഞ്ഞ ജീവിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ് കുടുംബം. അംബർനാഥ്‌ എസ്‌ എൻ ഡി പി യോഗം പ്രസിഡന്റ് അജയകുമാർ തുടങ്ങിയ സാമൂഹിക പ്രവർത്തകർ മോഹൻദാസിന് സാന്ത്വനമേകി സഹായവുമായി കൂടെയുണ്ട്.

സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം താനെയിൽ തന്നെ നടത്തും. മുനിസിപ്പൽ അധികൃതർ കോവിഡ് ടെസ്റ്റ് റിപോർട്ടുകൾ നൽകുവാൻ എടുക്കുന്ന കാലതാമസം മൂലം തക്ക സമയത്ത് അടിയന്തര ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയാണെന്ന പരാതികൾ നിലനിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News