ലോക്ഡൗണ്‍ കാലത്ത് പൊടി തട്ടിയെടുത്ത ചിത്രകലയെ ആരാധകരിലെത്തിക്കാന്‍ കോട്ടയം നസീര്‍

ലോക്ഡൗണ്‍ കാലത്ത് പല താരങ്ങളും വെെറലായത് തങ്ങളുടെ ടിക്ക്ടോക്ക് വീഡിയോകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയുമാണ്. അക്കൂട്ടത്തില്‍ ചിത്രകലയിലെ തന്‍റെ ക‍ഴിവ് പരിചയപ്പെടുത്തിയാണ് ജനപ്രിയ താരം കോട്ടയം നസീര്‍ ആരാധകരെ ഞെട്ടിച്ചത്.

തിരക്കുകളൊ‍ഴിഞ്ഞ ലോക്ഡൗണ്‍ കാലം തന്‍റെ കലയെ പൊടി തട്ടിയെടുക്കാനാണ് താരം വിനിയോഗിച്ചത്. ഇപ്പോ‍ഴിതാ തന്‍റെ രചനകള്‍ ആരാധകരിലെത്തിക്കാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് നടന്‍. Kottayam Nazeer Art Studio എന്നാണ് ചാനലിന്‍റെ പേര്.

മോഹന്‍ലാല്‍ ആണ് യുട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തത്. യുട്യൂബ് ചാനല്‍ കാണാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും തന്‍റെ ആരാധകരെ ക്ഷണിക്കുകയാണ് കോട്ടയം നസീര്‍.

താരത്തിന്‍റെ വാക്കുകളിലൂടെ,

പ്രിയ സുഹൃത്തുക്കളെ, മലയാളത്തിൻ്റെ മഹാനടൻ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ launch ചെയ്ത് അനുഗ്രഹിച്ച എൻ്റെ യുട്യൂബ് ചാനൽ Kottayam Nazeer Art Studio ഇതാ..

ഒരു ചിത്രകാരൻ എന്ന നിലയിലുള്ള എൻ്റെ സൃഷ്ടികൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ചാനലിൻ്റെ ലക്ഷ്യം.

ഒപ്പം ഓരോ ചിത്രം വരയ്ക്കുമ്പോഴുമുള്ള അനുഭവവും ചിത്രത്തിനു പിന്നിലെ കഥകളുമൊക്കെ നിങ്ങളോടൊത്ത് സംവദിക്കാം.
ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കണ്ട ശേഷം അഭിപ്രായം പങ്കുവയ്ക്കുമെന്ന പ്രതീക്ഷയോടെ..
നിങ്ങൾ വളർത്തിയ നിങ്ങളുടെ കോട്ടയം നസീർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News