കൊവിഡ് വ്യാപനം: പൊലീസ് കാന്റീൻ ഉപയോഗം ഓൺലൈനിൽ ബുക്ക് ചെയ്യണം

കൊവിഡ് വ്യാപനത്തെ തുടർന്ന് പോലീസ് ക്യാന്റീനുകളിലെ പർച്ചേസിങ് ഓൺലൈൻ വഴി ആക്കുന്നു. പോലീസ് ക്യാന്‍റീനുകളിൽ നിലവിൽ സാധനങ്ങൾ വാങ്ങുവാനായി എത്തുന്ന ഉദ്യോഗസ്ഥർക്ക് രണ്ടു മണിക്കൂറിലധികം സമയം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

ഇത് ഒഴിവാക്കുന്നതിനായി സൈബർഡോമിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ SLOT BOOKING സംവിധാനം ഉപയോഗിച്ച് മുൻകൂട്ടി സ്ലോട്ട് ബുക്ക്‌ ചെയ്യേണ്ടതാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യ സമയത്ത് ക്യാൻറീനിൽ പ്രവേശിച്ച് നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാനാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സേവനം വഴി എല്ലാ അംഗങ്ങളും ക്യാന്‍റീൻ സേവനം പ്രയോജന പെടുത്തണമെന്നു സ്റ്റേറ്റ് പോലീസ് ചീഫ് അറിയിച്ചു.

നിലവിലെ സാഹചര്യമനുസരിച്ചു 06.07.2020 മുതൽ ഓൺലൈനിൽ ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രമേ കാന്റീൻ പ്രവേശനം ലഭിക്കുകയുള്ളു.

നിലവിൽ പെൻഷനായവർ ഉൾപ്പടെയുള്ള മുതിർന്ന ആളുകൾക്ക് ഓൺലൈൻ സൗകര്യം ചെയ്യുന്നതിനായി പോലീസ് ഹെല്പ് ഡെസ്കും കാന്റീൻ ഒരുക്കിയിട്ടുണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഓൺലൈൻ ഡെലിവറി സേവനം പ്രയോജനപ്പെടുടുത്തേണ്ടതാണ്.

പോലീസ് ക്യാന്‍റീൻ കാർഡ് ഉടമകൾ https://scpc.kerala.gov.in/register-member വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം shopsapp എന്ന മൊബൈൽ അപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ / ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തു സ്ലോട്ട് ബുക്ക്‌ ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News