കീഴാറ്റൂർ ബൈപാസ്സ് യാഥാർഥ്യത്തിലേക്ക്; സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറത്തിറങ്ങി

കീഴാറ്റൂർ ബൈപാസ്സ് യാഥാർഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. സമരം ചെയ്ത വയൽക്കിളി നേതാക്കൾ ഉൾപ്പെടെ മുഴുവൻ ഭൂവുടമകളും ഭൂമിയുടെ രേഖകളും സമ്മത പത്രവും കൈമാറി. വയൽ ഭൂമിക്ക് രണ്ടേ മുക്കാൽ ലക്ഷവും കര ഭൂമിക്ക് നാല് ലക്ഷവുമാണ് ഒരു സെന്റിന് ലഭിക്കുന്ന നഷ്ടപരിഹാരം.

സമരം ചെയ്തവർ ഉൾപ്പെടെ മുഴുവൻ ഭൂവുടമകളും രേഖകൾ കൈമാറി ഭൂമി വിട്ടു നൽകുന്നതിന് സമ്മതം അറിയിച്ചു.ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനവും പുറത്തിറങ്ങി.

ഈ മാസം 17 മുതൽ നഷ്ടപരിഹാര തുക കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കും. ബൈ പാസ്സ് വിരുദ്ധ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മ സി ജാനകി ഉൾപ്പെടെയുമുള്ളവർ രേഖകൾ കൈമാറി. തുച്ഛമായ നഷ്ട പരിഹാരം തുക മാത്രമേ ലഭിക്കൂ എന്ന പ്രതിഷേധക്കരുടെ കള്ള പ്രചാരണവും പൊളിഞ്ഞു.

പൊന്നും വില നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്.പലിശ ഉൾപ്പെടെ വയൽ ഭൂമിക്ക് സെന്റിന് രണ്ടേ മുക്കാൽ ലക്ഷം രൂപയും കര ഭൂമിക്ക് നാല് ലക്ഷം രൂപയും ലഭിക്കും.

രാഷ്ട്രീയ മുതലെടുപ്പിന് കീഴാറ്റൂരിൽ എത്തിയ ബി ജെ പി ക്കാരുടെ വാക്കും വെറും വാക്കായി.ബി ജെ പി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം കീഴാറ്റൂരിൽ ബൈപാസ് വരില്ല എന്നായിരുന്നു സമരക്കാർക്ക് ബി ജെ പി നൽകിയ ഉറപ്പ്. ഭൂമി ഏറ്റെടുക്കൽ അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെ ബൈപാസ്സ് പ്രവർത്തികൾ ഇനി വേഗത്തിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News