കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി തൊ‍ഴിലുറപ്പ് തൊ‍ഴിലാളിക്ക് പരുക്ക്

കണ്ണൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്.

കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു.

കണ്ണിന് പരിക്കേറ്റ അത്തിക്കാവിൽ ജാനുവിന തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി. പോലീസ് നടത്തിയ റെയ്ഡിൽ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്നും പൊട്ടാത്ത ഒരു ബോംബ് കൂടി കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel