മഹാരാഷ്ട്രയിൽ രോഗബാധിതർ 2 ലക്ഷം കടന്നു; ഇന്നലെ മാത്രം 7,074 പുതിയ കേസുകൾ

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ വ്യാപനമുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുംബൈ നഗരത്തിൽ 1180 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1071 പേർ സുഖം പ്രാപിച്ചു. ഇന്ന് 68 മരണങ്ങൾ സംഭവിച്ചു. നഗരത്തിലെ ആകെ കേസുകളുടെ എണ്ണം ഇപ്പോൾ 82814 ആണ്. ഇതിൽ 53463 പേർ സുഖം പ്രാപിച്ചു. ഇത് വരെ നഗരത്തിൽ 4827 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ ഇന്ന് രണ്ടു പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചേരിയിൽ പുതിയ കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നവി മുംബൈയിൽ 257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 7602 ആണ്. ഇന്ന് മാത്രം 7 മരണങ്ങളാണ് സാറ്റലൈറ്റ് നഗരത്തിൽ സംഭവിച്ചത്. ആകെ മരണം 239. ഇത് വരെ 4266 പേർ ഈ മേഖലയിൽ അസുഖം സുഖം പ്രാപിച്ചതായി എൻ എം എം സി അറിയിച്ചു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 555 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

212 പുതിയ കോവിഡ് കേസുകൾ ഉല്ലാസനഗറിൽ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ടൌൺ ഷിപ്പിലെ മൊത്തം രോഗികളുടെ എണ്ണം 2,559 ആയി. ഉല്ലാസനഗർ മുനിസിപ്പൽ കോർപ്പറേഷൻ (യുഎംസി) നൽകിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ മേഖലയിൽ 55 പേർ വൈറസ് ബാധിച്ച് മരണപ്പെടുകയും 1,346 പേർ രോഗം സുഖം പ്രാപിക്കുകയും ചെയ്തു.

അതേസമയം, ബദ്‌ലാപൂരിൽ 46 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മേഖലയിൽ കോവിഡ് -19 ബാധിതരുടെ എണ്ണം 952 ആയി ഉയർന്നു. 16 പേർ മരിച്ചു. ബദ്‌ലാപൂർ മുനിസിപ്പൽ കോർപ്പറേഷന്റെ (കെബിഎംസി) കണക്കുപ്രകാരം ഇതുവരെ 428 രോഗികൾ സുഖം പ്രാപിച്ചു.

അമ്പർനാഥിൽ 94 പുതിയ കോവിഡ് -19 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 2,126 ആയി ഉയർന്നു. 2 മലയാളികൾ അടക്കം 58 മരണങ്ങളും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ 1,581 പേർക്ക് രോഗം സുഖം പ്രാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News