പരിശോധനാ ഫലം വരും മുമ്പ് നാട്ടിലേക്ക് മടങ്ങി; കൊവിഡ് രോഗിയെ പൊലീസ് പിടികൂടിയത് കെഎസ്ആർടിസി ബസ്സിൽ നിന്ന്

പാലക്കാട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശിയെ കൊയിലാണ്ടിയിൽ വെച്ച് പോലീസ് പിടികൂടി. കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ജൂൺ 23 ന് സുഹൃത്തിനൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. പാലക്കാട് കുമ്പിടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30 ന് ഇയാളുടെ ശ്രവം പരിശോധനക്കെടുത്തിരുന്നു. പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. പരിശോധനാ ഫലം വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ രാവിലെ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിൻ്റെ വീട്ടിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇയാൾ ബൈക്കിൽ നാട്ടിലേക്ക് മടങ്ങിയത്.

ആരോഗ്യ വകുപ്പ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഇയാൾ ബസ്സിൽ കെ എസ്ആ ർ ടി സി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിസാ കേന്ദ്രത്തിലേക്ക് മാറ്റി.

ഇയാളുടെ കൂടെ നിരീക്ഷണത്തിലുണ്ടായിരുന്നയാൾക്കും കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. യാത്രക്കിടെ സമ്പർക്കമുണ്ടായിരുന്ന ആളുകളെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി വരികയാണ് ആരോഗ്യ വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News