പ്രതിപക്ഷ നേതാവ് രശേശ് ചെന്നിത്തലയുടെ വാക്കിന് കോണ്‍ഗ്രസില്‍ പുല്ല് വില. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു വേണം കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാനെന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞത്.യൂഡിഎഫ് ചെയര്‍മാന്‍കൂടിയായ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് എന്തു വിലയെന്ന് ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
76 വയസുള്ള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിയിലെ ദൃശ്യങ്ങളാണിത്. അറുപതിനു മുകളില്‍ പ്രായമുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് ഈങ്ങനെയൊരു പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തത്.
സമര പരിപാടികളിലുള്‍പ്പെടെ നടത്തുമ്പോള്‍ 20 പേരില്‍ കീടുതല്‍ പാടില്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ നിര്‍ദേശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 20 ഓളം സമരങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്.
കൊവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചിട്ടും ഇത്തരത്തിലുള്ള പരിപാടികള്‍ അരങ്ങേറുന്നത് ജനങ്ങളുടെ സംരക്ഷണത്തിനോ
Get real time update about this post categories directly on your device, subscribe now.