നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. തീരദേശ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന മേയര്‍ കെ ശ്രീകുമാര്‍ . നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും തിരക്ക് കുറയ്ക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പുതിയതായി നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിക്ക് യാത്രാ പശ്ചാത്തലമില്ല.
ഇയാള്‍ അധികം പേരുമായി ഇടപഴകിയിട്ടില്ലെങ്കിലും തീരദേശ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും തിരക്ക് കുറയ്ക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെലിവറി നടത്തുന്ന ആളുകള്‍ മുന്‍കരുചതലുകള്‍ സ്വീകരിക്കണമെന്നും തിരുവനന്തപുരം മേയര്‍ പറഞ്ഞു.
നിലവില്‍ തിരുവനന്തപുരത്തേര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശക്തമാക്കും. ചില മേഖലകളില്‍ ജനങ്ങളുടെ ശ്രദ്ധകുറയുന്നുണ്ട്. കഴക്കൂട്ടത്തെ ആശുപത്രിയിലെ ആരോഗ്ര പ്രവര്‍ത്തകര്‍ ക്വാറന്‍റൈനില്‍ പോകണം. ചന്തകള്‍ക്കുള്ളിലെ ഇറച്ചികടകള്‍ അടക്കം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ പ്രവര്‍ത്തിക്കു. അതോടൊപ്പം പൂന്തുറ സര്‍ക്കിള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കുംമെന്നും മേയര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.