അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. മുറിവിൻ്റെ സാമ്പിളുകൾ കൊച്ചിയിലെ ലാബിലേക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ഷോളയൂർ വീട്ടിക്കുണ്ടിനടുത്ത് 5 വയസുള്ള കുട്ടി കൊമ്പൻ ചെരിഞ്ഞത്.

വായിൽ മുറിവുണ്ടായിരുന്ന കാട്ടാന ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ പറ്റാതെയാണ് ചെരിഞ്ഞത്. പോസ്റ്റ് മോർട്ടത്തിൽ ആനയുടെ വയറ്റിൽ ട്യൂമറുള്ള തായും ന്യൂമോണിയ ബാധയുള്ളതായും കണ്ടെത്തിയിരുന്നു.

രാസപരിശോധന റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ച്ചയിലധികം സമയം എടുക്കും. സമീപത്ത് ആരെങ്കിലും സ്ഫോടക വസ്തു ഉപയോഗിക്കുന്നുണ്ടോ എന്ന് വനം വകുപ്പ് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here