കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഞായറാഴ്‌ചയോടെ ഇന്ത്യ ലോകത്ത് മൂന്നാമതെത്തും. മൂന്നാമതുള്ള റഷ്യയെ പിന്തള്ളും. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 6.75 ലക്ഷമാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രതയിലേക്ക് ആണ് നീങ്ങുന്നതെന്ന സൂചനയാണ് കൊവിഡ് കണക്കുകള്‍ നല്‍കുന്നത്. ഏഴായിരത്തിൽ താഴെ പ്രതിദിന രോഗികളാണ് റഷ്യയിൽ. ഇന്ത്യയിൽ രോഗികൾ 6.70 ലക്ഷം കടന്നു. മൂന്ന് ദിവസമായി ഇരുപതിനായിരത്തിലേറെയാണ് പ്രതിദിന രോഗികൾ. വർധന ഈ തോതിൽ തുടർന്നാൽ ഞായറാഴ്‌ച ഇന്ത്യയിൽ 6.90 ലക്ഷമെത്തും.
അമേരിക്കയും ബ്രസീലും മാത്രമാകും രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുണ്ടാവുക. യുഎസിൽ ഇന്ത്യയേക്കാൾ നാലിരട്ടിയും ബ്രസീലിൽ ഇരട്ടിയിലേറെയുമാണ് രോഗികൾ.
നിലവില്‍ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്നരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ, 1.83 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ നാല്‍പ്പത്തിനാലായിരത്തോളം പേര്‍ക്കും ബ്രസീലില്‍ മുപ്പത്തിനാലായിരത്തോളം പേര്‍ക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു. മരണസംഖ്യ 5.5 ലക്ഷം കടന്നു. അമേരിക്കയില്‍ 1.32 ലക്ഷം പേരും ബ്രസീലില്‍ 64000 പേരും ഇതുവരെ മരിച്ചു.

Get real time update about this post categories directly on your device, subscribe now.