ടിക്ക് ടോക്കിന് പകരം ടിക്ക് ടിക്ക്; പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്ക് ആപ്പിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി വിദ്യാര്‍ത്ഥിയായ ആശിഷ് സാജനാണ് പുതിയ ആപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ടിക്ക്ടിക്ക് എന്നാണ് ആപ്ലിക്കേഷന്‍റെ പേര്.

ടിക്ക് ടോക്കിനു ശേഷം ഇനി എന്ത്. എന്ന ചോദ്യത്തിന് മറുപടി നല്‍കിയ ചെറുപ്പക്കാരനാണിത്. പേര് ആശിഷ്. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ടിക്ക് ടോക്കി നു ബദലായി ആശിഷ് ഒറ്റയ്ക്ക് വികസിപ്പിച്ചെടുത്തത് ടിക്ക് ടിക്ക് എന്ന നല്ല അസ്സല്‍ ഇന്ത്യന്‍ ആപ്പാണ്.

ടിക്ക് ടോക്കില്‍ ചെയ്തിരുന്ന എല്ലാ പ്രവൃത്തിയും ഈ ആപ്പിലും ചെയ്യാം. വീഡിയോകള്‍ സ്വന്തമായി എടുത്ത് എഡിറ്റ് ചെയ്യുന്നതടക്കം സുഹ്യത്ത് വലയങ്ങള്‍ സ്ഥാപിക്കാനും ചാറ്റ് ചെയ്യുവാനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.

അഞ്ചു ദിവസം കൊണ്ട് നിരവധി ആളുകളാണ് പ്ലേസ്റ്റോറിലൂടെ ടിക്ക് ടിക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഒരു പക്ഷേ നാളത്തെ താരങ്ങളെ പുറം ലോകമറിയുന്നത് ഈ എന്‍ജിനിയറിങുകാരന്‍റെ ടിക്ക് ടിക്ക് ആപ്പിലൂടെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News