കടൽക്കൊല കേസിലെ അന്വഷണം അവസാനിപ്പിക്കാൻ ദേശിയ തീവ്രവാദ വിരുദ്ധ സേന

കടൽക്കൊല കേസിലെ അന്വഷണം അവസാനിപ്പിക്കാൻ ദേശിയ തീവ്രവാദ വിരുദ്ധ സേന തീരുമാനിച്ചു. ഇറ്റാലിയൻ നാവികർക്ക് എതിരെ കേസെടുക്കാൻ ഇന്ത്യയ്ക്ക് നിയമപരമായ അവകാശം ഇല്ലെന്ന രാജ്യാന്തര ട്രിബുണലിന്റെ ഉത്തരവ് അംഗീകരിച്ചാണ് നീക്കം. ട്രിബുണൽ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ദില്ലി പട്യാല അഡീഷണൽ സെക്ഷൻ ജഡ്ജിന് മുന്നിലാണ് കടൽകൊല്ല കേസ് നിലവിൽ ഉള്ളത്. കോടതി നിർദേശപ്രകാരം 2013ൽ
ദേശിയ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന കേസ് അവസാനിപ്പിക്കും. രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികരെ നിയമ നടപടികൾക്ക് വിധേയമാക്കാൻ ഇന്ത്യയ്ക്ക് അവകാശം ഇല്ലെന്ന് അന്തർദേശിയ ട്രിബ്യുണൽ വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഇത് പ്രകാരം കേസിലെ വാദപ്രതിവാദങ്ങൾ വേണ്ടന്ന് വയ്ക്കാൻ സുപ്രീംകോടതിയോട് വ്യാഴാഴ്ച കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ കടൽ കൊല കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട്‌ കോടതിയ്ക്ക് കൈമാറുമെന്ന് എൻ. ഐ. എ വൃതങ്ങൾ അറിയിച്ചു. അതോടെ നാവികരായ മാസിമിലാനോ ലാത്തോറ, സൽവാത്തറോ ജെറോൺ എന്നിവർക്ക് എതിരായ മുഴുവൻ നിയമ നടപടികളും ഇന്ത്യയിൽ അവസാനിക്കും.

അതെ സമയം കേസിൽ അന്തർ ദേശിയ ട്രിബുണലിന്റെ വിധിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തിരുന്നു. നമ്മുടെ ജനതയ്ക്ക് എതിരായ ക്രിമിനൽ കുറ്റങ്ങൾ പോലും നടപടികൾക്ക് വിധേയം ആകാത്തത് ഞെട്ടിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News