“കേരളത്തിൽ ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും”: യുഡിഎഫിന്‌ ജയിക്കണമെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകണം;‌ തിരുവഞ്ചൂർ

കേരളത്തിൽ യുഡിഎഫ്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സർവേ ഫലത്തോടനുബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ്‌ തിരുവഞ്ചൂരിന്റെ ദുഷ്‌ടലാക്ക്‌ പുറത്തായത്‌. സർവേയിൽ എൽഡിഎഫിന്‌ മുൻതൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരൾച്ചയും സർക്കാരിന്റെ തലയിൽവച്ച്‌ തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്‌താവന.

“പതിനൊന്നു മാസം കൂടിയുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്, ആ പതിനൊന്നു മാസത്തിനിടയ്ക്കു എന്തെല്ലാം വരാൻ പോകുന്നു, ഉടനേ ഒരു പ്രളയം വരും. പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാകും. സാമ്പത്തികമായി എല്ലാവരും തകരും. അത് യുഡിഎഫിനു മേൽക്കോയ്‌മ നേടിത്തരും.’ അവതാരകൻ ചൂണ്ടിക്കാണിച്ചിട്ടും തിരുവഞ്ചൂർ പറഞ്ഞതിൽ പരിഹസിച്ച്‌ ചിരിക്കുക മാത്രമാണ്‌ ഉണ്ടായത്‌.

കഴിഞ്ഞ ദിവസം കോവിഡ്‌ രോഗികൾക്ക്‌ പാരാസെറ്റമോൾ ആണ്‌ നൽകുന്നതെന്നും തിരുവഞ്ചൂർ ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.തിരുവഞ്ചൂരിന്റെ വാദത്തിന് ചൂടുകൂടിയാല്‍ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് പനിക്കുള്ളതാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News