കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു; സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കും

കോട്ടയം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു.

കടുവാക്കുളം പൂവൻതുരുത്ത് സ്വദേശി മധു(45)വിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

ജൂൺ 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. ആസ്മയുടെയും ഫിക്‌സിന്റെയും അസ്വസ്ഥതകൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News