കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവം; കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിലേക്ക്

കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവത്തില്‍ കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിൽ പോകും.

പാലക്കാട് നിരീക്ഷമത്തിലായിരുന്ന രോഗിയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് കൊയിലാണ്ടിയില്‍ വച്ച് പിടികൂടുകയായിരുന്നു. കണ്ണുര്‍ സ്വദേശിയായ ഇയാള്‍ കൊവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോയ ബസ്സിലാണ് രോഗി യാത്ര ചെയ്തത്. ഇയാള്‍ യാത്ര ചെയ്ത ബസില്‍

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ 50 പേർ ഉണ്ടായിരുന്നതായി കണ്ടക്ടർ പറഞ്ഞു. 8 പേർ ആണ് ക്വാറന്റെനിൽ പോയത്. കോഴിക്കോട് നിന്നും ബസ്സിൽ കയറിയ രോഗി യെ കൊയിലാണ്ടിയിൽ വെച്ചാണ് ക്വാറന്റെനിൽ ആക്കുന്നത്.

നിരിക്ഷണം ലംഘിച്ച് ഇയാൾ വൈകീട്ടോടെയാണ് പാലക്കാട് നിന്നും കോഴിക്കോട് എത്തിയത്. സുഹൃത്തിനൊപ്പമാണ് കോ‍ഴിക്കോടെത്തിയത്. ഇയാളുടെ സുഹൃത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News