സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ല, ഉണ്ടായാല്‍ മറച്ചുവെക്കില്ല; സര്‍ക്കാര്‍ തന്നെ ആദ്യം പറയും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവെക്കില്ല, സര്‍ക്കാര്‍ തന്നെ ആദ്യം പറയും. ട്രിപ്പിൾ ലോക് ഡൗൺ സാഹചര്യം നിലവിലില്ല.
എന്നാല്‍ ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും തലസ്ഥാന നഗരി അഗ്നിപർവ്വതത്തിന് മുകളിലാണെന്നും മന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

പാളയത്തെ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താന്‍ തീരുമാനം. ഓൺ ലൈൻ ഭക്ഷ്യ വിതരണക്കാർ ചട്ടങ്ങൾ പാലിക്കണം. ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമെന്നും കടകംപള്ളി പറഞ്ഞു.

സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം.

നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News