പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻവർധന; രാജ്യം ആശങ്കയില്‍

രാജ്യത്ത് ദൈനദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ വർധനവ്. ദിനംപ്രതി രോഗബാധിതർ ആകുന്നവരുടെ എണ്ണം കാൽലക്ഷം ആകുന്നു. 613 പേർ ഇന്നലെ മാത്രം മരിച്ചു. ആകെ കോവിഡ് രോഗികൾ ഏഴ് ലക്ഷത്തിനു അടുക്കുന്നു. ഇത് വരെ 19628 പേർ മരിച്ചു.

രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്തതിന് ശേഷം ആദ്യമായി ഒറ്റ ദിവസത്തിനുള്ളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കാൽ ലക്ഷമായി. ഇന്നലെ മാത്രം രോഗം ബാധിച്ചത് 24850 പേർക്ക്. 35 സംസ്ഥാനങ്ങളിലായി 613 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസഖ്യ 19628 ആയി. 6, 73165 പേർക്ക് ഇത് വരെ രോഗം ബാധിച്ചു. ഇതിൽ നാല് ലക്ഷം പേർ സുഖം പ്രാപിച്ചു ആശുപത്രി വിട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗ വിമുക്തി നിരക്ക് കൂടുന്നതോടൊപ്പം ദിനംപ്രതി രോഗ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയാത്തത് ആശങ്ക ഉണ്ടാക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോടൊപ്പം തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേ ഇന്ത്യൻ സംസ്ഥാങ്ങളിലും രോഗം വലിയ തോതിൽ വ്യാപിക്കുന്നു. ആകെ കോവിഡ് രോഗികളുടെ 25 ശതമാനം നിലവിലെ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. തെലങ്കാനയിലും കര്ണാടകയിലുമാണ് പ്രധാനമായും രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലും ഇന്നലെ മാത്രം 1800 രോഗികൾ വീതം പുതുതായി റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ നാലായിരത്തിലേറെയാണ് ദൈനംദിന വർധനവ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് വലിയ തോതിൽ രോഗം കൂടുന്നത്.
കൈരളി ന്യൂസ്‌ കടന്നു (4,09,083).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News