യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ കേരളത്തിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ സോഷ്യൽ മീഡിയയിൽ വന്‍ പ്രതിഷേധവും ട്രോളും.
ഏഷ്യാനെറ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂരിന്റെ ദുഷ്‌ടലാക്ക് പുറത്തായത്. സർവേയിൽ എൽഡിഎഫിന് മുൻതൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരൾച്ചയും സർക്കാരിന്റെ തലയിൽവച്ച് തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂര്‍ പ്രസ്താവിച്ചത്.
“പതിനൊന്നു മാസം കൂടിയുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്, ആ പതിനൊന്നു മാസത്തിനിടയ്ക്കു എന്തെല്ലാം വരാൻ പോകുന്നു, ഉടനേ ഒരു പ്രളയം വരും. പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാകും. സാമ്പത്തികമായി എല്ലാവരും തകരും. അത് യുഡിഎഫിനു മേൽക്കോയ്‌മ നേടിത്തരും.’ അവതാരകൻ ചൂണ്ടിക്കാണിച്ചിട്ടും തിരുവഞ്ചൂർ പറഞ്ഞതിൽ പരിഹസിച്ച് ചിരിക്കുക മാത്രമാണ് ഉണ്ടായത്.
നാട് കൊവിഡിനെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള യുഡിഎഫിന്‍റെ ദുഷ്ടലാക്ക് പുറത്തായതോടെ തിരുവഞ്ചൂരിനെതിരെ സോഷ്യല്‍മീഡയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.