കൊച്ചി ലുലു മാൾ അടച്ചുവെന്ന് വ്യാജ പ്രചരണം; നിയമ നടപടിക്കൊരുങ്ങി ലുലു ഗ്രൂപ്പ്

കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യാജ പ്രചരണം. ലുലു മാളിൽ രണ്ട് ദിവസത്തിനുള്ളിൽ സന്ദർശിച്ചവർ ക്വാറൻ്റൈനിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചതായാണ് വ്യാജവാർത്ത. സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായതോടെ വിശദീകരണവുമായി ലുലു ഗ്രൂപ്പ് രംഗത്തെത്തി.

കോ വിഡ് 19 സംബന്ധിച്ച് ഇടപ്പള്ളി ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥികരിച്ചുവെന്നുളള രീതിയിൽ ജനങ്ങളെ പരിഭ്രാന്തിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണ്. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഇത്തരത്തിൽ രോഗ സ്ഥീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ലുലുമാൾ അധികൃതരും പ്രമുഖ വാർത്ത- ദൃശ്യ മാധ്യമങ്ങളിലുടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലുലുമാൾ അധികൃതർ പറഞ്ഞു.

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും കൂടുതൽ കണ്ടെയ്മെൻ്റ് സോണുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും ശക്തമാകുകയാണ് കൂടുതൽ ആശങ്ക പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News