2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം.
ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് 15ന് മുൻപ് പൂർത്തിയാക്കണമെന്ന ഐസിഎംആർ നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഇന്ത്യൻ കമ്പനികൾ നിർമിക്കുന്ന രണ്ട് വാക്സിനുകൾ മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടന്നുവെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ആറു ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നും, ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുകതമായിട്ടും സൈഡസ് കാഡില അഹമ്മദാബാദ് എന്നിവയടക്കം ആറു കമ്പനികൾ.

ഇതിൽ ഭാരത് ബയോടെക് ന്റെ കോവാക്സിനും , സൈഡസ് കാഡിലയുടെ സീൻകോ – ഡി എന്നീ മരുന്നുകൾ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ 6 എണ്ണം അടക്കം 140 വാക്സിനുകളാണ് ലോകത്താകമാനം കോവിഡിനെതിരെ പരീക്ഷണത്തിൽ ഉള്ളത്.

എന്നാൽ 11 വാക്സിനുകൾ മാത്രമാണ് മനുഷ്യരിൽ പരീക്ഷണം തുടങ്ങിയത്. ഇത് പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് മരുന്ന് 2021ന് മുൻപ് എത്തില്ലെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം ചൂണ്ടികാട്ടി.

പരീക്ഷണങ്ങൾ 42 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആവിശ്യപ്പെട്ട ഐ. സി. എം. ആർന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരണവുമായി രംഗത്ത് എത്തിയത്.

പ്രതിഷേധം ശക്തമായതോടെ നടപടി ക്രമങ്ങൾ ഒഴിവാക്കാൻ ആവിശ്യപെട്ടില്ലെന്ന് വിശദീകരണവുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചു രംഗത് എത്തിയെങ്കിലും വിമർശനം കുറഞ്ഞിരുന്നില്ല.

വാക്സിൻ ഫലപ്രദമാണോയൊന്നും ഉറപ്പാക്കാൻ അതിവേഗം നടപ്പിലാക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിൽ കഴിയില്ല. വലിയൊരു ജന സമൂഹത്തിന് നൽകുന്നതിന് മുൻപ് എല്ലാ തരത്തിലും വാക്സിൻ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻ സെക്രട്ടറി കെ. സുജാത റാവു നേരത്തെ പ്രതികരിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധർക്കും ഐ. സി. എം. ആർ നീക്കത്തിൽ പ്രതിഷേധം ഉണ്ട്. സ്വന്ത്രത്യദിനത്തിൽ കോവിഡ് വാക്സിനെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് പ്രഖ്യാപനം നടത്താനാണ് ഐ. സി. എം. ആർ ധൃതിപിടിച്ചത് എന്നും വിമർശനം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here