തോട്ടപ്പള്ളി സമരത്തില്‍ നിന്ന് തടിയൂരാന്‍ ചെന്നിത്തല സമരം നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തോട്ടപ്പള്ളി സമരത്തിൽ നിന്ന് തലയൂരാൻ ചെന്നിത്തല. മുഖ്യ മന്ത്രി ഇടപെട്ട് സമരം നിർത്തണമെന്ന് കാട്ടി ചെന്നിത്തല കത്ത് നൽകി. സമരത്തെ തുടർന്ന് കോവിഡ് വ്യാപനത്തിന് സാധ്യത എന്ന ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് കത്ത് നൽകിയത്.

തോട്ടപ്പള്ളിക്ക് ചുറ്റുപാടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കോൺഗ്രസ്സ് നേതാക്കൾ തന്നെ സമരത്തിൽ നിന്ന് പിൻമാറിയതോടെയാണ് കത്ത് നൽകിയത്. സമരം പൊളിയുമെന്ന് ഉറപ്പായതോടെയാണ് 39 ദിവസമായ് നടക്കുന്ന സമരത്തിൽ നിന്ന് ചെന്നിത്തല രക്ഷനേടാൻ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here