തലസ്ഥാന നഗരിയിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡിജിപി; സഹായത്തിന് നമ്പറുകള്‍

തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂർണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള ഒരു സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവിൽ തുറന്നു പ്രവർത്തിക്കില്ല.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂം – 112
തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം – 0471 2335410, 2336410, 2337410
സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂം – 0471 2722500, 9497900999
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം – 9497900121, 9497900112

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News