സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (65) ആണ് മരിച്ചത്.

സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച ഇദ്ദേഹത്തെ 28-നാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദീർഘനാളായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ കോവിഡ് ന്യുമോണിയ സാരമായി ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്നു.

വൃക്കകളുടെ പ്രവർത്തനത്തെ ന്യുമോണിയ ബാധിച്ചതോടെ ഞായറാഴ്ച രാത്രി ഒമ്പതിന് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ (58), മകൻ (26), മരുമകൾ (21), സ്ഥാപനത്തിലെ ജീവനക്കാരിയായ എളംകുന്നപ്പുഴ സ്വദേശിനി (22) എന്നിവർക്കും ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News