തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തുരുമുടിക്കുന്ന് പ്രദേശങ്ങളിലാണ് കാറ്റ് വീശി വ്യാപക നാശനഷ്ടം ഉണ്ടായത്.ദേശീയ പാതയിൽ നിര്‍ത്തിയിട്ടിരുന്ന ലോറി കാറ്റിൽ മറിഞ്ഞു.
രാത്രി 11.30 നും പുലർച്ചെ 12.30 നും 1.15 നും കാറ്റ് വീശി. രാത്രി 11.30 ന് ആഞ്ഞടിച്ച കാറ്റ് 5 മിനിറ്റോളം നീണ്ടുനിന്നു.
ചുഴലിക്കാറ്റിലും മഴയിലും ഇരുപതോളം ഇലക്ട്രിക് പോസ്റ്റുകൾ തകരാറിലായി. പ്രദേശത്തെ വൈദ്യുതി ബന്ധം മുടങ്ങി. മരച്ചില്ലകൾ വീണ് റോഡ് ഗതാഗതവും തടസപ്പെട്ടു.പലയിടത്തും വീടുകള്‍ക്ക് മുകളിലെ ഷീറ്റുകൾ പറന്നു പോയി.

Get real time update about this post categories directly on your device, subscribe now.