ശ്രീകണ്ഠപുരം പൊലീസ് ഒരുക്കിയ ‘ലക്ഷ്യമണയുവാൻ… ‘എന്ന ഗാനം ശ്രദ്ധ നേടുന്നു

ശ്രീകണ്ഠപുരം പോലീസ് സബ് ഇൻസ്‌പെക്ടർ N. രാധാകൃഷ്ണന്റെ വരികൾക്ക്, രാഘവൻ ബ്ലാത്തൂർ ഈണം നൽകി മലയാളത്തിന്റ പ്രിയ ഗായകൻ ബിജു നാരായണൻ ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്.

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഗാന രംഗങ്ങളിൽ കണ്ണൂർ പോലീസ് മേധാവി ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരും, ഒപ്പം ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർ, എന്നിവരും ജോലിയുടെ ഭാഗമായി തന്നെ പ്രത്യക്ഷപ്പെടുന്നു.

ലോക്ക്ഡൗണിൽ , ഇളവ് വന്നതോടെ ആളുകൾ പലരും വേണ്ടത്ര മുൻകരുതൽ ഇല്ലാതെ ഒഴുകി എത്തുന്നു. ഇത് അതീവ ഗുരുതരമാണ്. ഇതിന് ഒരു ബോധവൽകരണം എന്നുള്ളതാണ് ഗാനത്തിന്റ കൃത്യമായ ഉദ്ദേശം. നാമെല്ലാം ഇന്ന് വലിയൊരു യുദ്ധ മുഖത്താനുള്ളത്.

യുദ്ധത്തിന്റെ മുന്നണി പോരാളികൾക്ക് പിന്നിൽ ജനമനസ്സുണ്ടാവണം , അതിജീവന നിയമങ്ങൾ സമൂഹം പാലിക്കണം, അതുപോലെ തന്നെ നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസികളെയും, പുറം ദേശത്തു നിന്നുള്ളവരെയും, ഒറ്റപ്പെടുത്തരുത്, എന്നു മാത്രമല്ല അവരെ നെഞ്ചോട് ചേർത്ത് സ്വീകരിക്കണം ഇതൊക്കെയാണ് പാട്ടിലൂടെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News