തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ; നിയന്ത്രണം ഒരാഴ്ചത്തേക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സാമൂഹ്യസമ്പര്‍ക്കം ഉണ്ടാവാതിരിക്കാനാണ് തിരുവനന്തപുരം നഗരപരിധി പൂര്‍ണ്ണമായും ഒരാ‍ഴ്ച്ചത്തേക്ക് അടച്ചിടാന്‍ ക്ലിഫ് ഹൗസില്‍ ഇന്നലെ ചേര്‍ന്ന അടിയന്തിരയോഗം തീരുമാനിച്ചത്. രാവിലെ ആറ് മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.

നഗരത്തിലേക്കുളള എല്ലാ വ‍ഴികളും അടക്കും. ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും.സെക്രട്ടരിയേറ്റ് അടക്കമുളള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. മരുന്ന് കടകളിൽ പോകാൻ സത്യ വാങ്മൂലം കരുതണം.പൊതുഗതാഗതം അനുവദിക്കില്ല.ആവശ്യസാധനങ്ങള്‍ പോലീസ് വീടുകളിലെത്തിച്ച് നല്‍കും.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം , ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരെ, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ട്രീപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News